Categories
gossip

സംവിധായകന്‍ ഫാസില്‍ ഫാദര്‍ നെടുമ്പള്ളിയായി ലൂസിഫറില്‍

26ദിവസം 26 കഥാപാത്രങ്ങള്‍ എന്ന പ്രൊമോഷന്റെ ഭാഗമായി ലൂസിഫര്‍ ടീം വിവിധ പോസ്റ്ററുകള്‍ ഇറക്കുകയാണ്. അണിയറക്കാര്‍ പുതിയതായി ഇറക്കിയിരിക്കുന്നത് സംവിധായകന്‍ ഫാസിലിന്റെ പോസ്റ്ററാണ്. പുരോഹിതവേഷത്തിലാണ് ഫാസില്‍ ലൂസിഫറിലെത്തുന്നത്. ഫാദര്‍ നെടുമ്പള്ളി എന്നാണ് കഥാപാത്രത്തിന്‍രെ പേര്.

പൃഥ്വിരാജിന്റെ ആദ്യസംവിധാനസംരംഭമായ ലൂസിഫറില്‍ നായകനാകുന്നത് മോഹന്‍ലാല്‍ ആണ്. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയനേതാവായി ലാലേട്ടന്‍ ലൂസിഫറിലെത്തുന്നത്. സംവിധായകന്‍ ഫാസില്‍ ആണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി മോഹന്‍ലാലിനെ മലയാളസിനിമയുടെ ഭാഗമാക്കിയത്.

തുടര്‍ന്ന് ഇരുവരും പൂവിനുപുതിയ പൂന്തെന്നല്‍,മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ്, വിസ്മയത്തുമ്പത്ത തുടങ്ങി ഒട്ടേറെ സിനിമകള്‍ക്കായി ഒരുമിച്ചു. നോക്കെത്താദൂരത്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുകയും ചെയ്തു. 33വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനും മോഹന്‍ലാലും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
മുരളി ഗോപി തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ലൂസിഫര്‍ പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആണ്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍, ബാല,കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, സായ് കുമാര്‍,നന്ദു, ജോണ്‍ വിജയ്,ആദില്‍ ഇബ്രാഹിം, സച്ചിന്‍ ഷോണ്‍ ,റോമി തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് സിനിമയില്‍.

മോഹന്‍ലാലിന്റെ സ്വന്തം ബ്രാന്റായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.