Categories
Film News trailer

ദിലീപിന്റെ ശുഭരാത്രി ട്രയിലര്‍

ദിലീപ് ചിത്രം ശുഭരാത്രി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും മുഖ്യകഥാപാത്രമായെത്തുന്നു.

അനു സിതാര, ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മജീദ്, ശോഭ മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാസിക, ജയന്‍ ചേര്‍ത്തല, അശോകന്‍, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, മണികണ്ഠന്‍ ആചാരി, വിജയ് ബാബു, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരും സിനിമയുടെ ഭാഗമായെത്തുന്നു.

അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, ആല്‍ബി ഡിഒപി, സംഗീതം ബിജിപാല്‍, ഹേമന്ത് കൃഷ്ണന്‍ എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈന്‍ എന്നിവരാണ്. എബ്രഹാം മാത്യു ആബാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.