Categories
Film News

ശുഭരാത്രി:ദിലീപിന്റെ അടുത്ത സിനിമ ജൂലൈയിലെത്തും

ദിലീപിന്റെ പുതിയ സിനിമ കെ പി വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയാണ്. സിനിമ ഇപ്പോള്‍ അവസാനഘട്ട ചിത്രീകരണത്തിലാണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അണിയറക്കാര്‍ ജൂലൈയില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

വ്യാസന്‍ എഴുതുകയും സംവിധാനം ചെയ്യുന്ന ശുഭരാത്രി യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. അനു സിതാര, സിദ്ദീഖ്, ശാന്തി കൃഷ്ണ, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആശ ശരത്, ഷീലു അബ്രഹാം, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു.സംഗീത സംവിധായകന്‍ ബിജിപാല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന്‍ എന്നിവര്‍ അതിഥി താരങ്ങളായി സിനിമയിലെത്തുന്നു.

ആല്‍ബി ക്യാമറയും, മ്യൂസിക് ബിജി പാലും ഒരുക്കുന്നു. ഹേമന്ത് ഹര്‍ഷന്‍ എഡിറ്റര്‍, രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും ചെയ്യുന്നു. ആബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ചിത്രം നിര്‍മ്മിക്കുന്നു.