Categories
Film News teaser

ദിലീപിന്റെ ശുഭരാത്രി ടീസര്‍

ദിലീപിന്റെ പുതിയ സിനിമ ശുഭരാത്രി ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വ്യാസന്‍ കെ പി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.

അനുസിതാര ദിലീപിന്റെ നായികാവേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, കെ പി എസി ലളിത, തെസ്‌നിഖാന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.

ഈദ് ദിനത്തില്‍ സിനിമയിലെ ആദ്യഗാനം പുറത്തിറക്കിയിരുന്നു അണിയറക്കാര്‍. ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനരംഗത്ത് ബിജിപാലും ഗാനരചയിതാവ് ബി കെ ഹരിനാരായണനും അഭിനേതാക്കളായി എത്തുകയും ചെയ്തു. ആല്‍ബി സിനിമാറ്റോഗ്രാഫിയും സംഗീതം ബിജിപാലും, ഹേമന്ത് ഹര്‍ഷന്‍ എഡിറ്റിംഗും, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും ചെയ്യുന്നു.

എബ്രഹാം മാത്യൂ ആഭാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ജൂലൈയില്‍ സിനിമ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്.