ദിലീപ് നായകനാകുന്ന ശുഭരാത്രി ജൂലൈയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈകീട്ട് 6ന് റിലീസ് ചെയ്യാനിരിക്കുകയാണ്. വ്യാസന് കെപി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖ് പ്രധാനകഥാപാത്രമായെത്തുന്നു.
അനുസിതാരയാണ് ദിലീപിന്റെ നായികയായെത്തുന്നത്. ശാന്തികൃഷ്ണ, നാദിര്‍ഷ,ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു,സായ് കുമാര്‍, സുരാജ് വെഞാറമൂട്, ആശ ശരത്, ഷീലു എബ്രഹാം, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറുപ്പ്, സുധി കൊപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, കെപിഎസി ലളിത, തെസ്നിഖാന്, സംഗീത സംവിധായകന് ബിജിപാല്‍, ഗാനരചയിതാവ് ബികെ ഹരിനാരായണന് എന്നിവര്‍ സഹതാരങ്ങളാവുന്നു.
ആല്‍ബി ഛായാഗ്രഹണവും സംഗീതം ഒരുക്കുന്നത് ബിജിപാലുമാണ്. ഹേമന്ത് കൃഷ്ണന് ആണ് എഡിറ്റര്‍. സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് രംഗനാഥ് രവിയാണ്. ആഭാം മൂവീസിന്റെ എബ്രഹാം മാത്യു സിനിമ നിര്‍മ്മിക്കുന്നു.