Categories
Film News

ദിലീപ് ചിത്രം ശുഭരാത്രി സെന്‍സറിംഗ് പൂര്‍ത്തിയാക്കി

ദിലീപിന്റെ പുതിയ സിനിമ ശുഭരാത്രി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ജൂലൈ 6ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. 138മിനിറ്റ് (2.18മണിക്കൂര്‍) ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ചില യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രണ്ട് വ്യക്തികളെയും അവരുടെ കുടുംബങ്ങളേയും ബന്ധപ്പെടുത്തികൊണ്ടുള്ള ഇമോഷണല്‍ ഡ്രാമയാണ് സിനിമ എന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. അനുസിതാര ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നു.

ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ശോഭ മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാസിക, ജയന്‍ ചേര്‍ത്തല, അശോകന്‍, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കൊപ്പ, മണികണ്ഠന്‍ ആചാരി, വിജയ് ബാബു, കെപിഎസി ലളിത, തെസ്‌നിഖാന്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു.
വലിയ താരനിരയ്‌ക്കൊപ്പം അണിയറയില്‍ ആല്‍ബി, ബിജിബാല്‍, ഹേമന്ത് കൃഷ്ണന്‍, രംഗനാഥ് രവി എന്നിവരുമുണ്ട്. എബ്രഹാം മാത്യു ആബാം മൂവീസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.