Categories
Film News

ഇഷ്ട വാഹനം സ്വന്തമാക്കി ദിലീപ് ; ചിത്രങ്ങൾ കാണാം

താരങ്ങളുടെ  വാഹനകമ്പം പണ്ടേ പേരുകേട്ടതാണ് ഇക്കൂട്ടത്തിൽ  പുതിതായെത്തുന്നത് താര രാജാവ് ദിലീപാണ് , ബിഎംഡബ്ല്യു 7 സീരീസാണ് താരം സ്വന്തമാക്കിയിരിയ്ക്കുന്നത്.
ദിലീപും അമ്മയും ചേർന്ന് വാഹനം സ്വീകരിയ്ക്കുന്ന ചിത്രങ്ങൾക്ക്  വൻ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത് .  ദിലീപ് -കാവ്യ ദമ്പതികൾക്ക് കൂട്ടായി അടുത്തിടെ കൺമണി പിറന്നിരുന്നു , താരം വിവാദങ്ങളും  വിമർശനങ്ങളും കണക്കിലെടുക്കാതെ പുത്തൻ ചിത്രങ്ങളുമായി ഏറെ തിരക്കിലാണ് .
ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 7 സീരീസ് സ്വന്തമാക്കിയ ദിലീപും അതേറ്റ് വാങ്ങുന്ന അമ്മയുടെയും മകന്റെയും ചിത്രങ്ങൾ വൈറലായി കഴിയ്ഞ്ഞു .
ഇതിനിടെ ദിലീപിന്റെതായി എത്തുന്ന അടുത്ത ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ . വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. കമ്മാര സംഭവമെന്ന ചിത്രം മാത്രമാണ് കഴിഞ്ഞ വർഷം ദിലീപിന്റെതായെത്തിയത്.
ടു കൺട്രീസിന് ശേഷം മംമ്ത മോഹൻദാസ് ദിലീപിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണ്   കോടതി സമക്ഷം ബാലൻ .
എസ്രയിലൂടെ മലയാളത്തിലെത്തിയ  പ്രിയ ആനന്ദും ചിത്രത്തിൽ പ്രധാന കഥാ പാത്രമായെത്തുന്നു. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാകും   കോടതി സമക്ഷം ബാലനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു, ആരാധകരെ ത്രസിപ്പിയ്ക്കുന്ന പതിവ് ചേരുവകളെല്ലാം ചേർത്തുള്ള കിടിലൻ സിനിമ തന്നെയാകും   കോടതി സമക്ഷം ബാലൻ .