ദിലീപ് ചിത്രം മൈ സാന്‍ഡ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ കുട്ടികളേയും കുടുംബപ്രേക്ഷകരേയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് ചിത്രത്തില്‍ സാന്ഡയായെത്തുന്നുവെന്ന് അറിയിച്ചിരുന്നു. അനുശ്രീ നായികവേഷം ചെയ്യുന്നു.ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമയിലും താരം ദിലീപിന്റെ ജോഡിയായെത്തിയിട്ടുണ്ട്.
യുവതാരം സണ്ണിവെയ്ന് ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. ദിലപിനൊപ്പം താരം ആദ്യമായാണെത്തുന്നത്. ഫൈസല്‍ അലി സിനിമാറ്റോഗ്രാഫിയും സാജന് എഡിറ്റിംഗും നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് പ്രശസ്ത സംഗീതജ്ഞന് വിദ്യാസാഗറാണ്.
മൈസാന്ഡ പുതിയ പ്രൊഡക്ഷന്‍ ബാനറായ വാള് പോസ്റ്റര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യസംരംഭമാണ്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ ജോസ് എന്നിവരുടേതാണ് ബാനര്‍. ക്രിസ്തുമസ് ചിത്രമായെത്തും.