ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ ഒരു മുഴുനീള എന്റര്ടെയ്നര് ആണ്. നവാഗതനായ ജെമിന് സിറിയക് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരു ഏഴ് വയസ്സ്കാരി പെണ്‍കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. സിനിമയില്‍ ദിലീപ് ഒരു സാന്ഡക്ലോസായെത്തുന്നുവെന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.
അനുശ്രീ ചിത്രത്തില്‍ നായികയാകുന്നു. ദിലീപിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ സിനിമയാണിത്. ചന്ദ്രേട്ടന് എവിടെയാ ആയിരുന്നു ആദ്യസിനിമ. സണ്ണി വെയ്ന്‍ ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. ഫൈസല്‍ അലി ചിത്രത്തില്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നു, സാജന് എഡിറ്റര്‍, പ്രശസ്ത സംഗീതജ്ഞന് വിദ്യാസാഗര്‍ സംഗീതം എന്നിവരാണ് അണിയറയില്‍. വാള് പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പുതിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യസിനിമയാണിത്. തിരക്കഥാകൃത്ത് നിഷാദ് കോയ, സരിത സുഗീത്, അജീഷ് ഒകെ, സാന്ദ്ര മരിയ ജോസ്, എന്നിവരുടേതാണ് ബാനര്‍.
മൈ സാന്‍ഡ ക്രിസ്തുമസ് ചിത്രമായെത്തും.