Categories
Film News

ദിലീപിന്റെ മൈ സാന്‍ഡയ്ക്ക് തുടക്കമായി, അനുശ്രീ ചിത്രത്തിലെത്തുന്നു

ദിലീപ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന അറിയിച്ചിരുന്നു.
മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു.
കൊച്ചിയില്‍ നടന്ന ചടങ്ങോടെ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ അനുശ്രീ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍.
സുഗീത് ഓര്‍ഡിനറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കികൊണ്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് 3ഡോട്‌സ്, ഒന്നും മിണ്ടാതെ, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി തുടങ്ങിയ ചിത്രങ്ങളുമൊരുക്കി.

മൈ സാന്‍ഡ വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓകെ, സാന്ദ്ര മരിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
ജിമിന്‍ സിറിയക് എഴുതിയിരിക്കുന്ന, സാജന്‍ എഡിറ്റിംകും, ഫൈസല്‍ അലി ക്യാമറ ഒരുക്കുന്നു. സംഗീതം ഒരുക്കുന്നത് വിദ്യാസാഗര്‍ ആണ്. മൈസാന്‍ഡ ക്രിസ്തുമസ് റിലീസായി എത്തും.

ദിലീപ് അതേസമയം ജാക്ക്ഡാനിയല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. ഇതിനു ശേഷം പ്രൊഫസര്‍ ഡിങ്കന്‍ എന്ന 3ഡി സിനിമ പൂര്‍ത്തിയാക്കും. മൈ സാന്‍ഡ അതിന് ശേഷം മാത്രമായിരിക്കും തുടങ്ങുക. ക്രിസ്തുമസ് ചിത്രമായാണ് പ്ലാന്‍ ചെയ്യുന്നത്.