നടന് ദിലീപിന്റെ സഹോദരന് അനൂപ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടു. തട്ടാശ്ശേരികൂട്ടം എന്നാണ് ചിത്രത്തിന്റെ പേര്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന സിനിമയില്‍ അര്ജ്ജുന് അശോകന് നായകനായെത്തുന്നു.
ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ദീഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ എന്നിവരും ചിത്രത്തിലുണ്ട്. സന്തോഷ് എച്ചിക്കാനം തിരക്കഥയും സംഭാഷണവുമൊരുക്കുന്നു.
ജിതിന് സ്റ്റാന്‍സിലോവ്സ് സിനിമാറ്റോഗ്രാഫി ഒരുക്കുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് ശരത് ചന്ദ്രന് ആണ്. രാജീവ് നായര്‍, സഖി എല്‍സ എന്നിവര്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നു.
ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ജൂലൈയില്‍ എറണാകുളം അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു.