Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് മധുരയില്‍ തന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങി

ദിലീപിന്റെ സഹോദരന്‍ അനൂപ്, തന്റെ സംവിധാനസംരംഭത്തിന്റെ ചിത്രീകരണം മധുരയില്‍ തുടങ്ങിയതായി ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ നടന്നിരുന്നു.

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന സിനിമയില്‍ ഗണപതി, അനീഷ്, സിദ്ദീഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തിലെ സിനിമാറ്റോഗ്രാഫര്‍ ജിതിന്‍ സ്റ്റാനിസ്ലോസ് ആണ്.

പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ സാന്നിധ്യമായിരുന്നു ഏറെ പ്രധാനം.