Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനത്തിലേക്ക്

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു. സന്തോഷ് എച്ചിക്കാനം ആണ് തിരക്കഥ ഒരുക്കുന്നത്. ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അണിയറക്കാര്‍ ഇതിനോടകം തന്നെ നടിമാര്‍ക്കായി കാസ്റ്റിംഗ് കോള്‍ ഇറക്കി. 18നും 22നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും 24നും 27നുമിടയിലുള്ള ആണ്‍കുട്ടികളേയുമാണ് വേണ്ടത്. 35-55നും ഇടയിലുള്ള ആണ്‍ പെണ്‍ താരങ്ങള്‍ക്കും തങ്ങളുടെ പ്രൊഫൈല്‍ castcallgraand65@gmail.com എന്ന വിലാസത്തിലേക്ക അയയ്ക്കാവുന്നതാണ്.

സന്തോഷ് എച്ചിക്കാനത്തിന്റെ ഒരു പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയാണ് അനൂപ് സിനിമ ചെയ്യുന്നത് എന്ന് വാര്‍ത്തകളുണ്ട്. എച്ചിക്കാനം മുമ്പ് ഞാന് സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും, ചന്ദ്രേട്ടന്‍ എവിടെയാ, നിദ്ര തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

ഒരു ദശകത്തിന് മുമ്പ് ദിലീപ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന സിനിമ പുതുമുഖങ്ങളെ വച്ച് ചെയ്തിരുന്നു. അതിലൂടെ നിവിന്‍ പോളി, അജു വര്‍ഗ്ഗീസ്, വിനീത് ശ്രീനിവാസന്‍, കമ്പോസര്‍ ഷാന്‍ റഹ്മാന്‍ തുടങ്ങി നിരവധി താരങ്ങളെ മലയാളസിനിമയ്ക്ക് ലഭിക്കുകയുണ്ടായി.