Categories
Film News

ദിലീപ് അടുത്തതായി സംവിധായകന്‍ സുഗീതിനൊപ്പം

ദിലീപ് നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സുഗീത് ചിത്രത്തില്‍ ദിലീപ് എത്തുന്നുവെന്നതാണ്. ഓര്‍ഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു എന്നിവയായിരുന്നു മുന്‍ചിത്രങ്ങള്‍. ദിലീപ്, സുഗീത് ടീം ഇതാദ്യമായാണ് ഒന്നിക്കുന്നത്. ദിലീപിനൊപ്പം ചിത്രത്തില്‍ ഒരുകൂട്ടം കുട്ടികളുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ ഒദ്യോഗികപ്രഖ്യാപനത്തോടൊപ്പം അറിയിക്കുമെന്നാണ് അറിയുന്നത്.

ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയല്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ ത്രീഡി സിനിമ പ്രൊഫസര്‍ ഡിങ്കന്‍ കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. പറക്കും പപ്പന്‍, വിയാന്‍ വിഷ്ണു, കേശു ഈ വീടിന്റെ നാഥന്‍, നാദിര്‍ഷ, പിക്‌പോക്കറ്റ് പി ബാലചന്ദ്രകുമാര്‍ എന്നിവയുമുണ്ട.

ജോഷി, പ്രിയദര്‍ശന്‍, വിനീത് കുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള സിനിമകളും ദിലീപ് കമ്മിറ്റ് ചെയ്തിട്ടുണ്ട്.