Categories
Film News

ദിലീപ്, ബി ഉണ്ണിക്കൃഷ്ണൻ – ഉദയ്കൃഷ്ണ ടീമിനൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമയിൽ ദിലീപ് എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണറിയുന്നത്.

ബി ഉണ്ണിക്കൃഷ്ണനൊപ്പം ദിലീപ് കോടതിസമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിൽ ഒരുമിച്ചിട്ടുണ്ട്. ഉദയ്കൃഷ്ണയ്ക്കൊപ്പം താരം നിരവധിതവണ എത്തിയിട്ടുണ്ട്.

​ദിലീപ് അടുത്തിടെ പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് പേര്. റാഫി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫൺ എന്റർടെയ്നർ ആയിരിക്കുമെന്നാണറിയുന്നത്. ദിലീപ് , ബാദുഷ എൻഎം, പ്രിജിൻ ജെപി, ഷിനോയ് മാത്യു എന്നിവർക്കൊപ്പം സിനിമ നിർമ്മിക്കുന്നു.

ദിലീപിന്റെ അടുത്ത റിലീസ് കേശു ഈ വീടിന്റെ നാഥൻ ആണ്. നാദിർഷ സംവിധാനം ചെയ്യുന്നു. സജീവ് പാഴൂർ തിരക്കഥ ഒരുക്കിയിരിക്കുന്നു.