Categories
Film News

വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് എത്തും

അടുത്ത രണ്ട് വര്‍ഷത്തേക്ക് ദിലീപിന്റെ നിരവധി പ്രൊജക്ടുകളാണ് വരാനിരിക്കുന്നത്. സീനിയര്‍ സംവിധായകര്‍ക്കൊപ്പവും പുതുമുഖസംവിധായകര്‍ക്കൊപ്പവും താരമെത്തുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് നടനും സംവിധായകനുമായ വിനീത് കുമാര്‍ ചിത്രത്തില്‍ ദിലീപ് എത്തുന്നു. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷമേ തുടങ്ങൂ. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.

വിനീത് കുമാര്‍ മുമ്പ് ചെയ്തത് അയാള്‍ ഞാനല്ല എന്ന ചിത്രമാണ്. രഞ്ജിത് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിത്, ഫഹദ് ഫാസില്‍ നായകനായെത്തിയ സിനിമ ഇറങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. രണ്ടാമതായി ദിലീപിനെ പോലെ വലിയ താരത്തിനൊപ്പമാണ് എത്തുന്നത്.

ദിലീപ് ഇപ്പോള്‍ ജാക്ക് ഡാനിയല്‍ എന്ന ജയസൂര്യ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. അദ്ദേഹത്തിന്റെ 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന്‍ ചില ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്. പറക്കും പപ്പന്‍, വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്നത്, പിക്‌പോക്കറ്റ് പി ബാലചന്ദ്രകുമാര്‍ ഒരുക്കുന്നത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. സംവിധായകന്‍ ജോഷി, പ്രിയദര്‍ശന്‍, നാദിര്‍ഷ എന്നിവരൊടൊപ്പമുള്ള പ്രൊജക്ടുകളും ചര്‍ച്ചയിലാണ്.