സംവിധായകന് മേജര്‍ രവി പുതിയ സിനിമ ഒരുക്കിയിട്ട് നാളേറെയായി. നിവിന്‍ പോളിയ്ക്കൊപ്പം പുതിയ സിനിമ പ്ലാന്‍ ചെയ്യുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സംവിധായകന് ദിലീപിനൊപ്പം പുതിയ സിനിമ ആദ്യം ഒരുക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
കാശ്മീരിലാണ് സിനിമ പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ കാശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രീകരണം അവിടെ നടക്കുമോയെന്ന് കാര്യത്തില്‍ ഉറപ്പില്ല.
ദിലീപ് നിലവില്‍ പ്രിയദര്ശന്, സുഗീത്, വൈശാഖ്, സന്തോഷ് സേതുമാധവന്, നാദിര്‍ഷ, പി ബാലചന്ദ്രകുമാര്‍, ജോഷി എന്നിവരുടെ ചിത്രങ്ങള്‍ ചെയ്യാനുണ്ട്. താരത്തിന്റെ അടുത്ത സിനിമ ജാക്ക് ഡാനിയല്‍ റിലീസിനൊരുങ്ങുകയാണ്. കൂടാതെ 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന് ചിത്രീകരണം പൂര്ത്തിയാക്കാനുണ്ട.