Categories
Film News

ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 12ന് സിനിമ തിയേറ്ററുകളിലേക്കെത്തും. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ കഴിഞ്ഞ ദിവസം സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന സിനിമ ഒരുക്കിയിരിക്കുന്നത് മണിരത്‌നം സംവിധായകന്‍ സന്തോഷ് നായര്‍ ആണ്. എസ് എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഏയ്ഞ്ചല്‍ ജോണ്‍, സ്പീഡ് ട്രാക്ക് തുടങ്ങിയ സിനിമകള്‍ ഇദ്ദേഹത്തിന്റേതായിരുന്നു.

സച്ചിന്‍ ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അന്ന രേഷ്മ രാജന്‍ അങ്കമാലി ഡയറീസ് ഫെയിം ആണ് നായിക. അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, അപ്പാനി ശരത് കുമാര്‍, മണിയന്‍ പിള്ള രാജു എന്നിവരും സിനിമയിലുണ്ട്.

നീല്‍ ക്യാമറയും പ്രശസ്ത എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.