Categories
gossip

ധ്യാന്‍ ശ്രീനിവാസന്‍ സിനിമ സച്ചിന്‍ ട്രയിലര്‍

ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കുന്ന സച്ചിന്‍ റിലീസിംഗിന് തയ്യാറെടുക്കുകയാണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമയുടെ ട്രയിലര്‍ നടന്‍ ദിലീപ് തന്റെ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. മണിരത്‌നം സംവിധായകന്‍ സന്തോഷ് നായര്‍ ആണ് സിനിമ ഒരുക്കുന്നത്. എസ് എല്‍ പുരം ജയസൂര്യ തിര്കകഥ ഒരുക്കുന്നു. മുമ്പ് ഇദ്ദേഹം ഏഞ്ചല്‍ ജോണ്‍, സ്പീഡ് ട്രാക്ക തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയതിട്ടുണ്ട്.

സച്ചിന്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. ക്രിക്കറ്റിന് പ്രാധാന്യം കൊടുത്തിരിക്കുന്നു. അന്ന രേഷ്മ രാജന്‍ , അങ്കമാലി ഡയറീസ് ഫെയിം, നായികയാകുന്നു. അജു വര്‍ഗ്ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, അപ്പാനി ശരത് കുമാര്‍, രമേഷ് പിഷാരടി, മണിയന്‍പിള്ള രാജു എന്നിവര്‍ സിനിമയില്‍ സഹതാരങ്ങളായെത്തുന്നു.

നീല്‍ സിനിമാറ്റോഗ്രാഫിയും ഷാന്‍ റഹ്മാന്‍ മ്യൂസികും ചെയ്തിരിക്കുന്നു. പ്രശസ്തനായ രഞ്ജ്ന്‍ എബ്രഹാമിന്റേതാണ് എഡിറ്റിംഗ്. ജെജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് അഗ്നേല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.