Categories
Film News

ധ്യാൻ ശ്രീനിവാസന്‍ കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്ന പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ധ്യാൻ ശ്രീനിവാസന്‍ കഥ,തിരക്കഥ, സംഭാഷണമൊരുക്കുന്ന പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി.

ഷഹദ് സംവിധാനം ചെയ്യുന്ന സിനിമ അജു വർഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം ടീമിന്‍റെ ഫൺടാസ്റ്റിക് ഫിലിംസ് ബാനർ നിർമ്മിക്കുന്നു.

ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു. സംഗീതം ഷാൻ റഹ്മാൻ, ഗുരുപ്രസാദ് ഛായാഗ്രഹണം എന്നിവരാണ് അണിയറയിൽ.