Categories
Film News

ഏജന്റ് സായ് ശ്രീനിവാസ ആത്രേയ റീമേക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍

തെലുഗ് ചിത്രം ഏജന്റ് സായ് ശ്രീനിവാസ ആത്രേയ, നവീന്‍ പോളിഷെട്ടി നായകനായെത്തിയ സിനിമ പുതിയ ഒരു തരംഗം സൃഷ്ടിച്ച സിനിമയാണ്. തമാശ നിറഞ്ഞ ഡിറ്റക്ടീവ് ത്രില്ലര്‍ വന്‍ വിജയം നേടി. പ്രധാന റീജിയണല്‍ ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്.

മലയാളം വെര്‍ഷനില്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധ്യാന്‍ തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിക്കാര്യം. എന്നിരുന്നാലും സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ അണിയറക്കാര്‍, മറ്റു താരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍. സ്വരൂപ് ആര്‍ എസ് ജെ സംവിധാനം ചെയ്ത ഏജന്റ് സായ് ശ്രീനിവാസ ആത്രേയ, ഒരു കൊലപാതകകേസ് അന്വേഷിക്കുന്ന ചെറിയ ഡിറ്റക്ടീവ് വലിയ ഒരു ക്രൈം റാക്കറ്റിലേക്ക് അന്വേഷണം എത്തിക്കുന്നതും മറ്റുമാണ് സിനിമ. നവീന്‍ പോളിഷെട്ടി, സഹഎഴുത്തുകാരന്‍ കൂടിയാണ്.