Categories
gossip

ധ്യാനും അജുവര്‍ഗ്ഗീസും ഒന്നിക്കുന്ന പുതിയ സിനിമ പൗഡര്‍ since 1905

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്‌, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പൗഡര്‍ since 1905 പോസ്‌റ്റര്‍ പുറത്തിറക്കി. ധ്യാന്‍ ശ്രീനിവാസന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ പോസ്‌റ്റര്‍ പുറത്തിറക്കിയത്‌. രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്നു.

ജെയിംസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ സഹകരണത്തോടെ ഫണ്‍ടാസ്റ്റിക്‌ ഫിലിംസ്‌ ബാനറില്‍ അജു വര്‍ഗ്ഗീസ്‌, വൈശാഖ്‌ സുബ്രഹ്മണ്യം, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. തിരക്കഥ, സംഭാഷണം മനാഫ്‌. ഛായാഗ്രഹണം ഫാസില്‍ നസീര്‍.

മനു മഞ്‌ജിതിന്റെ വരികള്‍ക്ക്‌ അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കുന്നു. എഡിറ്റര്‍ രതിന്‍ ബാലകൃഷ്‌ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ്‌ മിത്രക്കരി, കോ പ്രൊഡ്യൂസര്‍ സുദീപ്‌ വിജയ്‌, മുഹമ്മദ്‌ ഷെരീഫ്‌. എന്നിവരാണ്‌ അണിയറയില്‍.