Categories
Film News

വീകം: ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗ്​ഗീസ് കൂട്ടുകെട്ടിൻെറ പുതിയ സിനിമ

കഴിഞ്ഞ ദിവസം വീകം എന്ന പുതിയ മലയാളസിനിമ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസന്‌, അജു വർ​ഗ്​ഗീസ്, സിദ്ദീഖ്, ഷീലു എബ്രഹാം, ഡെയിൻ ഡേവിസ്, ദിനേശ് പണിക്കർ, ഡയാന ഹമീദ് എന്നിവർ കഥാപാത്രങ്ങളാകുന്നു. ക്രൈം ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലർ ആണ് സിനിമ. സാ​ഗർ എഴുതി സംവിധാനം ചെയ്യുന്നു. കുമ്പാരീസ് എന്ന സിനിമ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം സംവിധായകൻ ധ്യാനിനൊപ്പം സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.

വീകം ഔദ്യോ​ഗിക പ്രഖ്യാപനം മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്​ദൻ തുടങ്ങിയ താരങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നിർവ​ഹിച്ചു. സിനിമയുടെ അണിയറക്കാരെ പരിചയപ്പെടുത്തുന്ന ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്.

ധനേഷ് രവീന്ദ്രനാഥ് ഛായാ​ഗ്രഹണം, സം​ഗീതം വില്യം ഫ്രാൻസിസ്, ഹരീഷ് മോഹൻ എഡിറ്റിം​ഗ് എന്നിവരാണ് അണിയറയിൽ. ആബാം മൂവീസ് ബാനർ അവതരിപ്പിക്കുന്ന സിനിമ ഷീലു എബ്രഹാം നിർമ്മിക്കുന്നു. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.