Categories
Film News

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, തൻവി റാം ഒന്നിക്കുന്ന ഖാലി പഴ്സ് ഓഫ് ദ ബില്ല്യണേഴ്സ്

ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, അമ്പിളി ഫെയിം തൻവി റാം ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഖാലി പഴ്സ് ഓഫ് ദ ബില്ല്യണേഴ്സ് എന്ന് പേരിട്ടു. മാക്സ് വെല്‍ ജോസ് സിനിമ സംവിധാനം ചെയ്യുന്നു. എന്‍റർടെയ്നർ ആയി ഒരുക്കുന്ന സിനിമയിൽ ധ്യാൻ, അജു ടീം സുഹൃത്തുക്കളായെത്തുന്നു. ബിബിൻ ദാസ്, ബിബിൻ വിജയ് എന്നീ കഥാപാത്രങ്ങളായെത്തുന്ന ഇരുവരും ദാസൻ, വിജയൻ കഥാപാത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. നാടോടിക്കാറ്റ് സീരീസിലെ പ്രശസ്ത കഥാപാത്രങ്ങളാണിവർ.

സ്വപ്നത്തിന് പിറകെ പോവുന്ന രണ്ട് യുവാക്കളുടെ കഥയാണ് ഖാലി പഴ്സ് ഓഫ് ദ ബില്ല്യണേഴ്സ് പറയുന്നത്. തൻവി നിധി എന്ന കരാട്ടേ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുള്ള മാർഷ്യൽ ആർട്ട്സിനെ ഗൗരവമായി കാണാനാഗ്രഹിക്കുന്ന പെൺകുട്ടിയായെത്തുന്നു. ധ്യാനിന്‍റെ ജോഡിയായാണ് താരമെത്തുന്നത്. സണ്ണിവെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ലെന, രഞ്ജിനി ഹരിദാസ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് സഹതാരങ്ങൾ.

കൊച്ചിയിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.