Categories
Film News

പരിയേരും പെരുമാൾ സംവിധായകനൊപ്പം ധ്രുവ് വിക്രം

ധ്രുവ് വിക്രം പരിയേരും പെരുമാൾ സംവിധായകൻ മാരി സെൽവരാജിനൊപ്പം എത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുവതാരം ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണിപ്പോൾ. സംവിധായകനൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് ധ്രുവ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആദിത്യ വർമ്മ യിലൂടെ ധ്രുവ് സിനിമയിലേക്കെത്തിയത്. തെലുഗ് സിനിമ അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആയിരുന്നു സിനിമ. തമിഴ് വെർഷൻ വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരത്തിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മാരി സെൽവരാജിനൊപ്പമുള്ള പുതിയ സിനിമ സ്പോർട്ട്സ് സിനിമയാണ്. പാ രഞ്ജിത് സിനിമ നിർമ്മിക്കുന്നു.

കാർത്തിക് സുബ്ബരാജിനൊപ്പം ഒരു പുതിയ സിനിമയും ധ്രുവ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ അച്ഛൻ വിക്രമിനൊപ്പമാണ് താരമെത്തുന്നത്. പേരിട്ടിട്ടില്ലാത്ത സിനിമ ഗാങ്സ്റ്റർ ഡ്രാമയായിരിക്കുമെന്നാണറിയുന്നത്.

ധനുഷ് നായകനായെത്തുന്ന മാരി സെൽവരാജ് ചിത്രം കർണ്ണൻ ചിത്രീകരണം പൂർത്തിയായിരിക്കുകയാണിപ്പോൾ.