മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിൽ നിന്നും നടൻ ധ്രുവിനെ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്ത്. സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധ്രുവിനെ ഒഴിവാക്കിയെങ്കിൽ എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞാണ് സംവിധായകൻ സജീവ് പിള്ള രം​ഗത്തെത്തിയിരിക്കുന്നത്.

ഒഴിവാക്കിയിട്ടുണ്ടെങ്കിൽഅത് ഈ​ഗോ പ്രശ്നം മൂലമാകാനേ സാധ്യതയുള്ളെന്നാണ് ഇദ്ദേഹം പറയുന്നത് . ധ്രുവ് എന്ന നടൻ മികച്ച അഭിനേതാവ് തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സംവിധായകൻ ഉറപ്പിക്കുന്നു, ധ്രുവ് ചിത്രത്തിനായി ഏറെ കഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും സ്ക്രിപ്റ്റ് പോലും മനപാഠമാക്കിയ ഒരാളാണ് ധ്രുവനെന്നും സജീവ് പറയുന്നു.

യുവതാരമെന്ന നിലക്ക് ലഭിച്ച കഥാപാത്രത്തിനായി ഇത്രയധികം ഒരാൾ കഷ്ട്ടപ്പെടുന്നത് കാണുന്നത് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ട ഒരു വർഷത്തോളമാണ് ധ്രുവ് ഇതിനായി കഷ്ട്ടപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. . കൂടാത തന്റെ മനസിൽ കണ്ട കഥാപാത്രത്തിന്റെ അതേ മുഖവും ശരീര ഭാഷയുമാണ് നടൻ ധ്രുവിനെന്നും സജീവ് പിള്ള പറയുന്നു. ഈ സിനിമക്കായി കളരിപ്പയറ്റടക്കം പഠിച്ച നടനാണ് ധ്രുവ്.

Published by eparu

Prajitha, freelance writer