Categories
Film News

ധര്‍മ്മരാജ്യ : തിരുവിതാംകൂര്‍ ചരിത്രത്തെ ആസ്പദമാക്കി ആര്‍ എസ് വിമല്‍ ഒരുക്കുന്ന സിനിമ

എന്നു നിന്റെ മൊയ്തീന്‍ സംവിധായകന്‍ ആര്‍എസ് വിമല്‍ പുതിയ സിനിമ തിരുവിതാംകൂര്‍ രാജ്യചരിത്രത്തെ ആസ്പദമാക്കി പ്രഖ്യാപിച്ചിരിക്കുകയാണ്. ധര്‍മ്മരാജ്യ എന്ന് പേരിട്ടിരിക്കുന്ന സിനിമ തിരുവിതാകൂറിലെ യഥാര്‍ത്ഥ ഹീറോയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി റിയല്‍ ടൈം ഇന്‍ ക്യാമറ ടെക്‌നോളജി ഉപയോഗിച്ചാണ് സിനിമ ഒരുക്കുക. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയില്‍ നായകനായെത്തുമെന്നറിയിച്ച സംവിധായകന്‍ പേര് പുറത്തുവിട്ടിട്ടില്ല. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ നിര്‍മ്മിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി,തമിഴ്, തെലുഗ് ഭാഷകളിലും സിനിമ എത്തും.

A devotional dedication at the lotus feet of Lord Sree Padmanabhaswamy,Thiruvananthapuramfrom the backdrop of the…

Posted by RS Vimal on Monday, July 13, 2020

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആര്‍ എസ് വിമല്‍ മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ വര്‍ക്കുകളിലായിരുന്നു. പൃഥ്വിരാജ് നായകനായെത്തുമെന്നറിയിച്ച സിനിമയില്‍ പിന്നീട് തമിഴ് താരം വിക്രത്തെ നായകനാക്കുകയായിരുന്നു. വിക്രം സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.