Categories
Film News

അച്ഛന്റെ പാത പിന്തുടർന്ന് കുഞ്ഞു വേദയും അഭിനയത്തിലേക്ക്; ധർമ്മജന്റെ മകൾ അഭിനയിച്ച ഹ്രസ്വ ചിത്രം ബലൂൺ സോഷ്യൽ മീഡിയ കീഴടക്കുന്നു

അച്ഛന്റെ പാത പിൻതുടർന്ന് മകളും അഭിനയ രംഗത്തേക്ക്, പ്രശസ്ത നടൻ ധർമജൻ ബോൾഗാട്ടിയുടെ മകൾ വേദ പ്രധാന വേഷത്തിലെത്തിയ ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ  വൈറലാകുന്നു.
മികവാർന്ന അഭിനയത്തിലൂടെയാണ് വേദയെന്ന അഭിനേത്രി പ്രേക്ഷകരുടെ മനസ് കീഴടക്കുക, ബലൂണെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിൽ കുഞ്ഞു മനസിലെ നൻമയെക്കുറിച്ച് കൂടിയാണ് പ്രതിപാദിയ്ക്കുന്നത്.
ജ്യോതിഷ് താബോർ സംവിധാനം ചെയ്തിരിയ്ക്കുന്ന ഹ്രസ്വചിത്രം നിർമ്മിച്ചിരിയ്ക്കുന്നത് ധർമ്മജൻ ബോൾഗാട്ടിയാണ് .നാല് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ലളിതമായും അതി മനോഹരവുമായാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്.
ധർമ്മജന്റെ മകൾ വേദയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ, അത്രമാത്രം  അടക്കത്തോടെയും അതീവ മനോഹരമായുമാണ് വേദയടക്കമുള്ള കുട്ടികൾ അഭിനയിച്ചിരിക്കുന്നതെന്ന്  പ്രേക്ഷകർ ഒരു പോലെ പറയുന്നു.
രണ്ട് പെൺകുട്ടികളാണ് ചിത്രത്ിലെ പ്രധാന കഥാപാത്രങ്ങൾ , വേദ ധർമ്മജനെ കൂടാതെ നിരഞ്ജന ജിനേഷ് , പ്രിയ ജിനേഷ് , നോബിൾ ജോസ് എന്നിവരും അഭിനയിക്കുന്നു.
കുട്ടികളുടെ അഭിനയപാടവത്തെ എടുത്ത് കാട്ടുന്നതാണ്  ബലൂണെന്ന ഹ്രസ്വചിത്രമെന്നും മനസിൽ സ്പർശിക്കുന്നത്ര ആഴത്തിലുള്ളതാണ് ചിത്രമെന്നും ഏവരും ഒരേ സ്വരത്തോടെ പറയുന്നു.