വെയില് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി തുടക്കം കുറിച്ച ജിവി പ്രകാശ്, 14വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ എന്ന ചിത്രത്തില്‍ വസന്തബാലനൊപ്പമെത്തുകയാണ്. ഇത്തവണ കമ്പോസര്‍ മാത്രമല്ല ജിവി പ്രകാശ്, സിനിമയില്‍ നായകവേഷം ചെയ്യുന്നതും ഇദ്ദേഹമാണ്. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കാതോട് കാതാണെന്, എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ധനുഷും, അതിഥി റാവു ഹൈദാരിയും ചേര്‍ന്നാണ്. കബിലന് വരികള്‍ ഒരുക്കിയിരിക്കുന്നു. ധനുഷ് നിരവധി ഗാനങ്ങള്‍ ഇതിന് മുമ്പ് ആലപിച്ചിട്ടുണ്ട്, അതിഥി റാവു ആദ്യമായാണ് തമിഴ് ഗാനം ആലപിക്കുന്നത്.
എസ് രാമകൃഷ്ണന്, ബക്കിയം ശങ്കര്‍, പൊന്‍ പാര്ത്ഥിപന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അബര്‍നഥി, എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി സീരീസ് ഫെയിം നായികയായെത്തുന്നു. ബോളിവുഡ് താരങ്ങളായ റോണിത് റോയ്, ഗൗതം ഗുലാടി, സുദാംശു പാണ്ഡെ എന്നിവരും ചിത്രിത്തിന്റെ ഭാഗമാകുന്നു. പ്രശസ്ത താരം രാധിക ശരത്കുമാര്, യോഗി ബാബു, റോബോ ശങ്കര്‍, പ്രേംജി അമാരെന് എന്നിവരാണ് മറ്റു താരങ്ങള്‍.