Categories
Film News

ഏആർ റഹ്മാന്‍റെ സംഗീതത്തിൽ ധനുഷ് ഗായകനാകുന്നു, പുതിയ ഹിന്ദി ചിത്രം അതംഗി റെ

ധനുഷ് വീണ്ടും ബോളിവുഡിലേക്കെത്തുകയാണ്, അതംഗി രേ എന്ന ചിത്രത്തിലൂടെ. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് എത്തുന്നത്. ആനന്ദ് എൽ റായ്, ധനുഷിനെ ബോളിവുഡിൽ അവതരിപ്പിച്ച സംവിധായകന്‍ തന്നെയാണ് ഇത്തവണയും എത്തിക്കുന്നത്. സിനിമയിൽ ഒരു തമിഴ്‍ കഥാപാത്രമായാണെത്തുന്നത്. നായകകഥാപാത്രങ്ങളിൽ ഒരാളാകുന്നതിനുപുറമെ ഗായകനായും ചിത്രത്തിലെത്തുന്നു. ഏആർ റഹ്മാൻ ആണ് ഗാനമൊരുക്കിയിരിക്കുന്നത്. തമിഴിൽ ധാരാളം ഗാനങ്ങൾ ധനുഷ് ആലപിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിൽ ആദ്യമായാണ് ഗായകനാകുന്നത്.

ദേശീയ പുരസ്കാര ജേതാവ് ഹിമാൻഷു ശർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ഈ വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങിയ സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് പ്രശ്നങ്ങൾ നേരിട്ടെങ്കിലും അണിയറക്കാർ മാനേജ് ചെയ്യുകയാണുണ്ടായത്. ധനുഷ് അടുത്തിടെ ചില ഷോട്ടുകൾ, പാട്ട് സീൻ ഉൾപ്പെടെ പൂർത്തിയാക്കുകയുണ്ടായി.