Categories
Film News

ധനുഷ് ചിത്രം കർണൻ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സ്വന്തമാക്കി

ധനുഷ് ചിത്രം കർണൻ തമിഴിൽ ഏറെ പ്രതീക്ഷകളുള്ള ഈ വർഷത്തെ സിനിമയാണ്. ഏപ്രിൽ 9ന് ചിത്രം റിലീസിനെത്തുകയാണ്. സിനിമയുടെ കേരളത്തിലെ വിതരാണവകാശം ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുന്നു.

കര്‍ണൻ , മാരി സെൽവരാജ് ഒരുക്കിയിരിക്കുന്നു. പരിയേരും പെരുമാള്‍ ഫെയിം. ധനുഷ് ടൈറ്റിൽ കഥാപാത്രമായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.

കർണനിൽ നായികയാകുന്നത് മലയാളി താരം രജിഷ വിജയൻ ആണ്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96ഫെയിം ഗൗരി കിഷൻ , യോഗി ബാബു എന്നിവരും സിനിമയിലുണ്ട്. കോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് കലൈപുലി എസ് താണു സിനിമ നിർമ്മിക്കുന്നു.