Categories
Film News

അറാത്ത് ആനന്ദിയായി സായ് പല്ലവി, മാരിയായി ധനുഷ്; ഇരുവരും ചേർന്നുള്ള റൗഡി ബേബിയെന്ന ഗാനം വൈറലാകുന്നു,ട്രെൻഡിംങ് ലിസ്റ്റി്ൽ ഗാനം ഒന്നാമത്

ആരെയും മയക്കുന്ന നൃത്തച്ചുവടുകൾ പണ്ടേ സായ് പല്ലവിക്ക് സ്വന്തമാണ്, മലയാളത്തിലെ പ്രേമത്തിലെ ഡാൻസും, തെലുങ്കിൽ നാനിക്കൊപ്പമുള്ള ഡാൻസുകളും തീർത്ത തരംഗം അടങ്ങും മുൻപേ സായി നേട്ടത്തിന്റെ മറ്റൊരു പാത കൂടി തുറന്നിരിക്കുന്നു.
ഈയിടെ റിലീസായി മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുന്ന മാരി ടുവിലെ റൗഡി ബേബിയെന്ന ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ധനുഷും സായ് പല്ലവിയും ചേർന്നുള്ള കിടിലൻ ഡാൻസ്.

രണ്ടു പേരുടെയും ചടുലമായ  നൃത്തച്ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം. പ്രഭുദേവയാണ്  ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ധനുഷിനെക്കാൾ പിന്തുണയാണ് സായ് പല്ലവിക്ക് ഗാനത്തിലൂടെ കൈവന്നിരിക്കുന്നത്. യുവൻ ശങ്കർ രാജ ചിട്ടപ്പെടുത്തി ധനുഷും ധീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ നായികയായ അറാത്ത് ആനന്ദിയുമായി ധനുഷിന്റെ മാരി ആടി പാടി മനോഹരമായി നൃത്തം ചെയ്യുന്നതാണ്  ഗാനത്തിന്റെ സവിശേഷത.