Categories
Film News

ധനുഷ്, രജിഷ വിജയന്‍ ചിത്രത്തിന് പേരിട്ടു, കര്‍ണ്ണന്‍

പരിയേരും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ സിനിമ ധനുഷ് നായകനാകുന്നത്, ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കര്‍ണ്ണന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിര്‍മ്മാതാവ് കലൈപുലി എസ് താണു ഔദ്യോഗികമായി ചിത്രത്തിന്റെ പേര് സോഷ്യല്‍മീഡിയ പേജിലൂടെ പ്രഖ്യാപിച്ചു. മലയാളി താരം രജിഷ വിജയന്‍ കോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രശസ്ത നടന്‍ ലാല്‍, യോഗി ബാബു, അഴകര്‍ പെരുമാള്‍, നടരാജന്‍ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

കര്‍ണ്ണന്‍ 1999 ജൂലൈ 23ന് നടന്ന മാഞ്ചോലൈ കൂട്ടക്കൊല അഥവ താമിരബനി കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. 17 തൊഴിലാളികള്‍, രണ്ട് സ്ത്രീകളും രണ്ട് വയസ്സുകാരനായ കൂട്ടിയും സംഭവത്തില്‍ മരണപ്പെട്ടു. മാരി സെല്‍വരാജ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

സിനിമയുടെ അണിയറയില്‍ തേനി ഈശ്വര്‍ സിനിമാറ്റോഗ്രാഫി, സന്തോഷ് നാരായണന്‍ സംഗീതം എന്നിവരാണുള്ളത്.