Categories
Film News

ധനുഷ്-രജിഷ വിജയൻ കൂട്ടുകെട്ടിന്‍റെ കർണൻ പൂർത്തിയായി

ധനുഷ് ചിത്രം കർണൻ ചിത്രീകരണം പൂർത്തിയായി. താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചതാണിക്കാര്യം. മാരി സെൽവരാജ് , സംവിധായകനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ധനുഷ് ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കർണൻ ഒരു ഗ്രാമീണകഥയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പരിയേരും പെരുമാൾ സംവിധായകന്‍റെ ആദ്യചിത്രം പോലെ തന്നെ സാധാരണ പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മലയാളിതാരം രജിഷ വിജയൻ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. സാധാരണ ഗ്രാമീണ പെൺകുട്ടിയാവാൻ രജിഷ തന്‍റെ ഭാരം കുറച്ചിട്ടുണ്ട്.

ധനുഷ്, രജിഷ എന്നിവർക്കൊപ്പം ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നാട്ടി, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും സഹതാരങ്ങളായെത്തുന്നു. സിനിമാറ്റോഗ്രഫർ തേനി ഈശ്വർ, കമ്പോസർ സന്തോഷ് നാരായണൻ എന്നിവരാണ് അണിയറയിൽ. കോളിവുഡിലെ പ്രശസ്ത നിർമ്മാതവ് കലൈപുലി എസ് താണു വി ക്രിയേഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.