Categories
Film News

ധനുഷിന്റെ മാരൻ നേരിട്ട് ഒടിടി റിലീസിന്

ധനുഷ് – കാർത്തിക് നരേൻ ടീമിന്റെ മാരൻ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നു. നേരിട്ട് ഒടിടി റിലീസിനെത്തുന്ന ധനുഷിന്റെ മൂന്നാമത് സിനിമയാണിത്. നേരത്തെ ജ​ഗമേ തന്തിരം, അത് രം​ഗിരേ എന്നിവയായിരുന്നു മുൻ റിലീസുകൾ. പൊങ്കൽ ദിനത്തിൽ മാരൻ ടീം ഓൺലൈനിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

സംവിധായകൻ കാർത്തിക് നരേൻ തിരക്കഥ ഒരുക്കിയിരിക്കുന്നു. അഡീഷണൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വരത്തൻ ഫെയിം സുഹാസ് ഷറഫു, ലിറിസിസ്റ്റ് വിവേക് എന്നിവർ ചേർന്നൊരുക്കുന്നു. മാളവിക മോഹനൻ നായികയാകുന്നു. സിനിമയിൽ ധനുഷും മാളവികയും ഇൻവസ്റ്റി​ഗേറ്റീവ് ജേർണലിസ്റ്റായെത്തുന്നു.

സമുദ്രക്കനി, തടം ഫെയിം സ്മൃതി വെങ്കട്ട്, സുരാരി പൊട്രു ഫെയിം കൃഷ്ണ കുമാർ, മഹേന്ദ്രൻ എന്നിവർ സഹതാരങ്ങളായെത്തുന്നു. ജിവി പ്രകാശ് കുമാർ സം​ഗീതമൊരുക്കുന്നു. ഛായാ​ഗ്രഹണം വിവേകാനന്ദ് സന്തോഷം.

സെന്തിൽ ത്യാ​ഗരാജൻ, അർജ്ജുൻ ത്യാ​ഗരാജൻ എന്നിവർ ചേർന്ന് സത്യ ജ്യോതി ഫിലിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.