Categories
Film News

ജോജു ജോർജിന്റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം: ട്രെയിലർ ജൂൺ 1ന്.

തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനൊപ്പം ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറുകയാണ് ജോജു ജോര്‍ജ്ജ്. രണ്ടാമത്തെ സെൻട്രൽ ക്യാറക്ടറായാണ് മലയാളത്തിന്റെ ഈ അഭിമാന താരം തമിഴിലെത്തുന്നത്. ഒരു നടനെന്ന നിലയിൽ ജോജുവിനെ നോക്കി കാണുമ്പോൾ, സിനിമയിൽ വരണം സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തർക്കും വലിയൊരു പ്രചോദനമാണ്.

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയുടെ ഭാവി ആയി മാറിയ നടനാണ് ജോജുജോർജ്. ജോജു എന്ന നടനെ ഓർത്ത് മലയാളികൾക്ക് എന്നും അഭിമാനമേയുള്ളൂ. സിനിമയെന്ന മാസ്മരിക ലോകത്ത് ക്യാമറയ്ക്കു മുന്നിൽ ഒരു ഓരം ചേർന്ന് ജൂനിയർ ആർട്ടിസ്റ്റായി നടനം തുടങ്ങിയ ജോജു ഇന്ന് സൂപ്പർ താരങ്ങളുടെ പദവിയിലേക്ക് എത്തിയത് ഈ നടൻറെ ആത്മാർത്ഥമായ അധ്വാനം കൊണ്ട് മാത്രമാണ്.

ജഗമേ തന്തിരത്തിന്റെ ട്രെയിലർ ജൂൺ ഒന്നാം തീയതി നെറ്റ്‌ഫ്ലിക്സിലൂടെ എത്തുകയാണ്.