Categories
Film News

ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്ലിക്സിൽ

ധനുഷിന്‍റെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജഗമേ തന്തിരം തിയേറ്റർ റിലീസ് വേണ്ടെന്ന് വച്ചിരിക്കുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. തിയേറ്ററുകൾ വർക്ക് ചെയ്ത് തുടങ്ങിയെങ്കിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോം വളരെ വലിയ തുക നൽകിയത് നിരസിക്കാൻ അണിയറക്കാർക്കായില്ല എന്നാണ് അറിയുന്നത്. എസ് ശശികാന്ത് , വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ജഗമേ തന്തിരം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. നടൻ- സംവിധായകൻ കൂട്ടുകെട്ട് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ഗാങ്സ്റ്റർ സിനിമയുടെ പ്രധാന ലൊക്കേഷൻ യുകെ ആണ്. ധനുഷ് രണ്ട് വ്യത്യസ്ത ലുക്കിൽ സിനിമയിലെത്തുന്നു. ഒന്ന് മധുരക്കാരനായ ഗാങ്സ്റ്റായും മറ്റൊന്ന് ലണ്ടനിൽ സെറ്റ് ചെയ്തിട്ടുള്ള ആളായും.

ഐശ്വര്യ ലക്ഷ്മി, ഗെയിം ഓവർ താരം സഞ്ജന നടരാജൻ എന്നിവർ നായികമാരാകുന്നു. ഹോളിവുഡ് താരം ജെയിംസ് കോസ്മോ, ബ്രേവ് ഹാർട്ട്, ട്രോയ്, പോപുലർ ടിവി സീരീസ് ഗെയിം ഓഫ് ത്രോൺസ്, എന്നിവയാണ് പ്രധാന സിനിമകൾ, സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നു. മലയാളിതാരം ജോജു ജോർജ്ജ്, മദ്രാസ് ഫെയിം കലൈയരസൻ എന്നിവർ സഹതാരങ്ങളായെത്തുന്നു.