ധനുഷിന്റ പുതിയ സിനിമ സംവിധായകന് വെട്രിമാരന് ഒരുക്കിയിരിക്കുന്ന സിനിമ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ചില ആക്ഷന്‍ സ്വീകന്‍സുകളും മറ്റുമാണ് ട്രയിലറിലുള്ളത്. പൂമണിയുടെ നോവല്‍ വെക്കൈ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ധനുഷ് അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണെത്തുന്നത്.പോപുലര്‍ മലയാളി താരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. പശുപതി, പ്രകാശ് രാജ്, പവന്, ബാലാജി ശക്തിവേല്‍, അമ്മു അഭിരാമി, കെന്‍ കരുണ്‍ദാസ്, എന്നിവരും സഹതാരങ്ങളായെത്തുന്നു.
നടനും സംവിധായകനും ഒന്നിച്ച പൊല്ലാതവന്, ആടുകളം, വട ചെന്നൈ എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയതിനാല്‍ തന്നെ അസുരന് വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജിവി പ്രകാശ് സംഗീതം ഒരുക്കുന്നു. ആര് വേല്‍രാജ് ആണ് ക്യാമറ. കലൈപുലി എസ് താണു സിനിമ നിര്‍മ്മിക്കുന്നു. ഒക്ടോബര്‍ 4ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.