Categories
Film News

ധനുഷ്- കാർത്തിക് സുബ്ബരാജ് ടീമിന്റെ ജ​ഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷിന്റെ പുതിയ സിനിമ ജ​ഗമെ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചതു പോലെ സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജൂൺ 18ന് സിനിമ സ്ട്രീം ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

കാർത്തിക് സുബ്ബരാജ്, ജ​ഗമേ തന്തിരം ആക്ഷൻ ചിത്രമായാണൊരുക്കിയിരിക്കുന്നത്. ധനുഷ്, സുരുളി എന്ന മധുരക്കാരനായെത്തുന്നു. ഐശ്വര്യ ലക്ഷ്മി, ​ഗെയിം ഓവർ ഫെയിം സഞ്ജന നടരാജൻ എന്നിവരാണ് നായികമാർ.

ഹോളിവുഡ് താരം ജെയിംസ് കോസ്മോ, ബ്രേവ് ഹാർട്ട്, ട്രോയ്, പോപുലർ ടിവി സീരീസ് ​ഗെയിം ഓഫ് ത്രോൺസ് ഫെയിം സിനിമയിൽ മുഖ്യവേഷത്തിലെത്തുന്നു.മലയാളി താരം ജോജു ജോർജ്ജ്, മദ്രാസ് ഫെയിം കലൈയരശൻ എന്നിവർ സഹതാരങ്ങളായെത്തുന്നു.