Categories
bollywood Film News

ധനുഷ് – അക്ഷയ് കുമാര്‍ അട്രാംഗി റെയില്‍ ഒന്നിക്കുന്നു

ധനുഷ് ഹിന്ദി സിനിമയിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. താരം സംവിധായകന്‍ ആനന്ദ് എല്‍ റായുടെ പുതിയ സിനിമ അട്രാംഗി റെയിലെത്തുന്നു. ധനുഷിനൊപ്പം അക്ഷയ് കുമാര്‍, സാറ അലിഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സംവിധായകന്‍ ആനന്ദ് എല്‍ റായ് തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സീറോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്. ധനുഷിനെ ബോളിവുഡില്‍ 2013ല്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. രാഞ്ജഹാന ആയിരുന്നു സിനിമ. പുതിയ സിനിമ അട്രാംഗി റെ തിരക്കഥ ഒരുക്കുന്ന്ത ദേശീയ അവാര്‍ഡ് ജേതാവ് ഹിമാന്‍ഷു ശര്‍മ്മയാണ്.

അട്രാംഗി റെയില്‍ മൂന്ന് താരങ്ങള്‍ക്കും തുല്യപ്രാധാന്യമാണുണ്ടാവുക. സാറ അലി ഖാന്‍, അക്ഷയ് കുമാര്‍, ധനുഷ്. അക്ഷയ് കുമാര്‍ വളരെ ചാലഞ്ചിംഗ് ആയിട്ടുള്ള റോള്‍ ആയിരിക്കും ചെയ്യുക. ഹൃത്വിക് റോഷന്‍ ആയിരുന്നു ഈ റോളിലേക്ക് ആദ്യ ചോയ്‌സ്. മറ്റു തിരക്കുകള്‍ കാരണം താരം പിന്മാറിയതിനാലാണ് അക്ഷയ് കുമാര്‍ എത്തിയത്.

ഏആര്‍ റഹ്മാന്‍ സംഗീതമൊരുക്കും. ടി സീരീസ്, കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് സിനിമ അവതരിപ്പിക്കുന്നത്. മാര്‍ച്ച് 1ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.