ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ജനുവരി 2ന് റിലീസ് ചെയ്യുകയാണ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി,ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ട്. ക്രിസ്തുമസ് റിലീസായി എത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്.
ഒമര്‍ ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്.
നേഹ സക്സേന, സാബുമോന്, സലീം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ശാലിന് സോയ, ഹരീഷ് കണാരന് എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ സിനോജ് പി അയ്യപ്പന് ഡിഒപി, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍ എന്നിവരാണുള്ളത്. എംകെ നാസര്‍ ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.