ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മുഴുനീള കോമഡി എന്റര്ടെയ്നര് ആയിരിക്കും ഒമര്‍ ലുലു ചിത്രമെന്നാണ പോസ്റ്റര്‍ നല്കുന്ന സൂചന. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി എന്നിവര്‍ ചെറുചിരിയോടെയാണ് പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ യുവതലമുറ ആഘോഷമൂഡിലാണ്. നായക കഥാപാത്രം അവതരിപ്പിക്കുന്നത് അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി നായികയുമായെത്തുന്നു. ഇന്നസെന്റ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സാബുമോന്, നേഹ സക്സേന എന്നിവരും ചിത്രത്തിലുണ്ട്.
ധമാക്ക കേരളത്തിലും പട്ടായയിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട വിഷയത്തിലൊരുക്കിയിരിക്കുന്ന കോമഡിസിനിമയായിരിക്കുമിത്. നവംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്ന സിനിമയില്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. സിനോജ് പി അയ്യപ്പന് സിനിമാറ്റോഗ്രാഫര്‍