Categories
Film News

ഒമര്‍ ലുലു ധമാക്ക പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന പുതിയ സിനിമ ധമാക്ക ക്രിസ്തുമസ് ചിത്രമായെത്തുമെന്നാണറിയിച്ചിരുന്നത്. പിന്നീട് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ജനുവരി 2 പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെ്ത്തുന്ന സിനിമ ഒമര്‍ ലുലു സ്്‌റ്റൈല്‍ കളര്‍ഫുള്‍ എന്റര്‍ടെയനര്‍ ആണ്.

ധമാക്ക കഥ ഒമര്‍ലുലുവിന്റേതാണ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയിരിക്കുന്നു.

സീനിയര്‍ താരങ്ങളായ മുകേഷ് , ഉര്‍വശി എന്നിവരൊടൊപ്പം നേഹ സക്‌സേന, സാബുമോന്‍, ധര്‍മ്മ ജന്‍ ബോള്‍ഗാട്ടി, ശാലിന്‍ സോയ, ഹരീഷ കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. സിനോജ് പി അയ്യപ്പന്‍ ഡിഒപി, ഗോപി സുന്ദര്‍ സംഗീതം, ദിലീപ് ഡെന്നീസ് എഡിറ്റര്‍ എ്ന്നിവരാണ് അണിയറയില്‍.
എംകെ നാസര്‍ ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.