Categories
Film News

ദേവ് ഫക്കീര്‍ : ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ സിനിമ ദ ഗ്രേറ്റ് ഫാദര്‍ ഫെയിം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്നു

കഴിഞ്ഞ ദിവസം വാലന്റൈന്‍ ദിനത്തില്‍ ആന്റണി വര്‍ഗ്ഗീസ് പുതിയ സിനിമ പ്രഖ്യാപിച്ചു. ദേവ് ഫക്കീര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സാക് ഹാരിസ് ആണ്. ഹനീഫ് അദേനി, ദ ഗ്രേറ്റ് ഫാദര്‍ ഫെയിം തിരക്കഥ ഒരുക്കുന്നു. ബാദുഷയോടൊപ്പം ഹനീഫ് സിനിമ നിര്‍മ്മിക്കുന്നു.

മമ്മൂട്ടി ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. ടീമിന് സര്‍വ്വഭാവുകങ്ങളും നേരുകയും ചെയ്തു. സിനിമയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദേവ് ഫക്കീര്‍ സംഗതമൊരുക്കുന്നത് ഗോപി സുന്ദര്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.