പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീം മത്സരിച്ചഭിനയിച്ച ഡ്രൈവിംഗ ലൈസന്‍സ് എന്ന സിനിമയ്ക്ക് ശേഷം ലളിതം സുന്ദരം എന്ന സിനിമയില്‍ ദീപ്തി സതി എത്തുന്നു. നടന് മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. മഞ്ജു വാര്യര്‍, ബിജു മേനോന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പ്രമോദ് മോഹന്‍ തിരക്കഥ ഒരുക്കുന്ന ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്ടെയ്നര് സിനിമയാണിത്.
ലളിതം സുന്ദരം, മഞ്ജു വാര്യര്‍, ഒരു എന്റര്പ്രനിയര് ആയെത്തുന്നു. ബിജു മേനോന്റെ കഥാപാത്രം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ്. മഞ്ജുവിന്റെ സഹോദരനായി അനു മോഹനെത്തുന്നു. ദീപ്തി സതി അനുമോഹന്റെ സുഹൃത്തായാണെത്തുന്നത്. പ്രധാനകഥാപാത്രമാണിത്.
ദിലീഷ് പോത്തന്, സൈജു കുറുപ്പ്, സറീന വഹാബ്, എന്നിവരും സിനിമയിലെത്തുന്നു. സിനിമാറ്റോഗ്രാഫര്‍ പി സുകുമാര്‍, സംഗീതസംവിധായകന് ബിജിബാല്‍, എഡിറ്റര്‍ ലിജോപോള്‍, എന്നിവരാണ് അണിയറയില്‍. മഞ്ജു വാര്യര്‍ , സെന്‍ട്രല്‍ പിക്ചേഴ്സിനൊപ്പം ചിത്രം നിര്‍മ്മിക്കുന്നു. ലോക്ഡൗണ്‍ കാരണം ചിത്രീകരണം നിര്ത്തിവച്ചിരിക്കുകയാണിപ്പോള്.