Categories
Film News

ദീപിക പദുക്കോണ്‍ പ്രഭാസ് 21ല്‍ നായികയാകുന്നു

പ്രഭാസും മഹാനടി സംവിധായകന്‍ നാഗ് അശ്വിനും വൈജയന്തി ഫിലിംസിന്റെ പുതിയ സിനിമയില്‍ ഒന്നിക്കുന്നു. ലെജന്ററി പ്രൊഡക്ഷന്റെ 50ാമത് സിനിമയാണിത്. 400കോടിയിലേറെ ബജറ്റില്‍ പാന്‍ ഇന്ത്യ ബേസിലാണ് സിനിമ നിര്‍മ്മിക്കുന്നത്. തെലുഗ് കൂടാതെ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം നിര്‍മ്മിക്കുന്നു.

പ്രഭാസ് 21 അണിയറക്കാരുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖതാരം ദീപിക പദുക്കോണ്‍ സിനിമയില്‍ നായികയാകുന്നു. അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന സിനിമ 2022 ഏപ്രില്‍ മെയ് മാസങ്ങളില്‍ തിയേറ്ററുകളിലേക്കെത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.

റിപ്പോര്‍ട്ടുകളനുസരിച്ച് പ്രഭാസ് 21 സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആണ്. സാങ്കല്പിക മൂന്നാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ധാരാളം ഗ്രാഫിക്‌സ്, സിജിഐ ജോലികള്‍ ചിത്രത്തിലുണ്ട്.

സാഹോ ആയിരുന്നു ബാഹുബലിയ്ക്ക് ശേഷമെത്തിയ പ്രഭാസ് ചിത്രം. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന രാധേശ്യാം പുതിയ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ നായികയാകുന്നു.