മമ്മൂട്ടിയുടെ പുതിയ സിനിമ ഗാനഗന്ധര്വ്വന് ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ കോമഡി വിനോദചിത്രമാണ്. മമ്മൂക്ക ഗാനമേള പാട്ടുകാരന് കലാദാസന്‍ ഉല്ലാസ് ആയാണ് സിനിമയിലെത്തുന്നത്. അണിയറക്കാര്‍ മമ്മൂക്കയുടെ തന്നെ പ്രശസ്തഗാനം ശാന്തമീ രാത്രിയില്‍ പുതിയ സിനിമയില്‍ റീമിക്സ് ചെയ്യാനൊരുങ്ങുകയാണ്.
യഥാര്‍ത്ഥ ഗാനം പാടിയിരിക്കുന്നത് കെജെ യേശുദാസും, സംഗീതം എസ്പി വെങ്കിടേഷുമായിരുന്നു. ദീപക് ദേവ് ആണ് റീമിക്സ് തയ്യാറാക്കുന്നത്. ജോണി വാക്കര്‍ എന്ന 1992ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗാനമിറങ്ങി 3ദശകങ്ങള്‍ക്ക് ശേഷം പാട്ടിന് റീമിക്സ് ഒരുക്കുക എന്നത് വളരെ പ്രയാസപ്പെട്ട കാര്യം തന്നെയാണ്.
രമേഷ് പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് ഗാനഗന്ധര്വ്വന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരന് നായികയായെത്തുന്നു. മുകേഷ്, മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, അശോകന്, ഇന്നസെന്റ്, മണിയന് പിള്ള രാജു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അഴകപ്പന്‍, സംഗീത സംവിധായകന് ദീപക് ദേവ്, എഡിറ്റര്‍ ലിജോ പോള്‍, എന്നിവരാണ് അണിയറയിലുള്ളത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമ സെപ്തംബറില്‍ ഓണം റിലീസ് ആയി എത്തും.