കഴിഞ്ഞ വര്‍ഷം വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടികൊണ്ട് മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്. ഫൈനല്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ഡ്രൈവിംഗ് ലൈസന്‍സ്, വികൃതി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി.
സുരാജ് വെഞ്ഞാറമൂട് കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധ നേടിയ ദശമൂലം ദാമു എന്ന കഥാപാത്രം ഈ വര്‍ഷം തിരിച്ചെത്തുമെന്നറിയിച്ചു. മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിലായിരുന്നു ഈ കഥാപാത്രമെത്തിയത്.
ബെന്നി പി നായരമ്പലം, ചട്ടമ്പിനാട് തിരക്കഥാകൃത്ത് ദാമുവിനെ തിരികെകൊണ്ടുവരികയാണ്. നവാഗതനായ ജി സേതു സംവിധാനം ചെയ്യുന്നു. ക്വട്ടേഷന്‍ എന്ന ചിത്രത്തിന് മുമ്പ് തിരക്കഥ ഒരുക്കിയിട്ടുണ്ട്.
സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.