രജനീകാന്ത് ചിത്രം ദര്‍ബാര്‍ അടുത്തമാസം പൊങ്കല്‍ അവധിക്ക് റിലീസ് ചെയ്യുകയാണ്. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. നീണ്ട നാളുകള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പോലീസ് വേഷത്തിലെത്തുന്നു.
അടുത്തിടെ സിനിമയുടെ സാറ്റലൈറ്റ് അവകാശം സണ്‍ടിവി വലിയ തുകയ്ക്ക് സ്വന്തമാക്കി.
സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സിനിമ സംവിധായകന് ശിവ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്.
ദര്‍ബാറില്‍ നയന്‍താര നായികയായെത്തുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലന് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവേദ തോമസ്, പ്രതീക് ബബ്ബാര്‍, ശ്രീമന്‍, യോഗി ബാബു തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.