സല്മാന് ഖാന് ചിത്രം ദബാങ് ബോളിവുഡിലെ പോപുലര്‍ ചിത്രമാണ്. സല്മാന് ചുല്‍ബുല്‍ പാണ്ഡെ എന്ന കിറുക്കന് പോലീസായാണ് എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെ സൂപ്പര്‍ വിജയത്തിനുശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിംഗിന് ഒരുങ്ങിയിരിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും പോലെ തന്നെ ആക്ഷന്‍ എന്റര്ടെയ്നര് ചിത്രമായിരിക്കും മൂന്നാംഭാഗവും. 2019, ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി കൂടാതെ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.
പ്രഭുദേവയ്ക്കൊപ്പം സല്‍മാന്റെ രണ്ടാമത്തെ സിനിമയാണിത്. 2009ല്‍ വാണ്ടഡ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. പ്രഭുദേവ ബോളിവുഡില്‍ റൗഡി റാത്തോര്‍, ആര് രാജ്കുമാര്, രാമയ്യ വാസ്തവയ്യ, ആക്ഷന്‍ ജാക്സണ്, സിംഗ് ഈസ് ബ്ലിംഗ് എന്നീ സിനിമകള്‍ മുമ്പ് ഒരുക്കിയിട്ടുണ്ട്.
ദബാങ് 3യിലും സല്മാന് ചുല്‍ബുല്‍ പാണ്ഡെയെയാണ് അവതരിപ്പിക്കുന്നത്. സൊനാക്ഷി സിംഹ, കന്നഡ താരം സുദീപ് എന്നിവരും ചിത്രത്തിലുണ്ട്.